Kodanchery
ഭവന നിർമ്മാണ പദ്ധതിക്ക് സഹായവുമായി വേളംകോട് സെന്റ് ജോർജ് സ്കൂളിലെ വിദ്യാർത്ഥികൾ

കോടഞ്ചേരി: തുഷാരഗിരി കിന്നരിത്തോടിന് സമീപം നിർമ്മിക്കുന്ന ഭവനത്തിന് സഹായവുമായി വേളംകോട് സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ എൻ.എസ്.എസ് വോളണ്ടിയേഴ്സ്.
നിർമാണം പുരോഗമിക്കുന്ന വീടിനാവശ്യമായ ജനലുകളും കട്ടിളകളുമാണ് വിദ്യാർത്ഥികൾ സംഭാവന ചെയ്തത്. സ്കൂൾ കലാമേളയോടാനുബന്ധിച്ചു നടത്തിയ തങ്ങളുടെ ‘തട്ടിക്കൂട്ട് തട്ടുകട’ സംരഭത്തിൽ നിന്നും ലഭിച്ച വരുമാനത്തിൽ നിന്നുമാണ് ഇവർ സാമ്പത്തികം കണ്ടെത്തിയത്. വീടിന്റെ കട്ടിളവയ്പ്പ് ശുശ്രൂഷയിൽ പങ്കെടുത്ത് തങ്ങളാൽ കഴിയുംവിധം ഭവനനിർമ്മാണ പ്രവർത്തനങ്ങളിലും വോളന്റീയേർസ് പങ്കാളികളായി.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ, മാനേജ്മെന്റ് പ്രതിനിധിയും അധ്യാപികയുമായ സിസ്റ്റർ സുധർമ്മ (എസ് ഐ സി), എൻ.എസ്.എസ് വളണ്ടിയേഴ്സ് തുടങ്ങിയവർ നേതൃത്വം നൽകി.







