Kozhikode

മകന്‍ ക്വാറന്റീനില്‍ ഇരിക്കവേ മകളുടെ കല്ല്യാണം നടത്തിയ സംഭവം; ലീഗ് നേതാവിനെതിരെ കേസ് എടുത്തു

കോഴിക്കോട്: മകന്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് മകളുടെ വിവാഹം നടത്തിയ സംഭവത്തില്‍ മുസ്ലിം ലീഗ് വനിതാ നേതാവിനെതിരെ കേസെടുത്തു. മുസ്ലിം ലീഗ് വനിതാ നേതാവ് അഡ്വ നൂര്‍ബീന റഷീദിനെതിരെയാണ് കേസ് എടുത്തത്. കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയില്‍ കോഴിക്കോട് ചേവായൂര്‍ പോലീസാണ് കേസെടുത്തത്.

കൊവിഡ് നിരീക്ഷണത്തിലിരിക്കുന്ന മകനുള്‍പ്പടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഈ മാസം 14നാണ് മകന്‍ അമേരിക്കയില്‍ നിന്നെത്തിയത്. മാര്‍ച്ച് 21നായിരുന്നു വിവാഹം. വിവാഹത്തില്‍ 50 ല്‍ അധികം ആളുകള്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും ഇത് ലംഘിച്ചായിരുന്നു കല്ല്യാണം.

നൂര്‍ബീന റഷീദിന്റെ വീട്ടില്‍ വച്ച് തന്നെയായിരുന്നു വിവാഹം. മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ് നൂര്‍ബിന. മുന്‍ വനിതാ കമ്മീഷന്‍ അംഗവുമാണ് നൂര്‍ബീന.

Related Articles

Leave a Reply

Back to top button