Adivaram
മർകസ് നോളജ് സിറ്റിയിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു

അടിവാരം: കര്‍ഷക ദിനത്തിൽ മര്‍കസ് നോളജ് സിറ്റിയിലെ ഗ്രീന്‍സിറ്റിയില്‍ കൂസ തൈകള്‍ നട്ടു ദിനാചരണം സംഘടിപ്പിച്ചു. വിവിധ ഗൾഫ് രാജ്യങ്ങളിൽ കൃഷി ചെയ്യുന്ന കൂസ കൃഷിക്കായി പ്രത്യേക സംവിധാനങ്ങൾ ഗ്രീൻ സിറ്റിയിൽ ഒരുക്കിയിട്ടുണ്ട്.
വെണ്ട, പടവലങ്ങ തുടങ്ങിയ നിരവധി പച്ചക്കറി വിഭവങ്ങള്‍ ഗ്രീന്‍സിറ്റിയില്‍ നിലവില്‍ കൃഷി ചെയ്യുന്നുണ്ട്. കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി കൂസ വിത്ത് നടലിന് മര്‍കസ് നോളജ് സിറ്റി സി.എ.ഒ അഡ്വ. തന്‍വീര്‍ ഉമര്‍, റശീദ് സഖാഫി മലേഷ്യ, ബശീര്‍ എന്നിവർ നേതൃത്വം നല്‍കി.







