Kodiyathur
പച്ചക്കറിയില്ലാ സാമ്പാർ വിതരണം നടത്തി യൂത്ത് ലീഗ് പ്രതിഷേധിച്ചു

കൊടിയത്തൂർ: ഓണമടുത്തിട്ടും പച്ചക്കറി ഉൾപ്പെടെ അവശ്യ സാധനങ്ങളുടെ വില ദിനംപ്രതി വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സർക്കാർ തുടരുന്ന അനാസ്ഥക്കെതിരെ
കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പച്ചക്കറിയില്ലാ സാമ്പാർ വിതരണ പ്രതിഷേധം നടത്തി.
ചുളളിക്കാപ്പറമ്പ് അങ്ങാടിയിൽ നടന്ന പരിപാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വി.പി.എ ജലീൽ മുഖ്യ പ്രഭാഷണം നടത്തി.