Mukkam
ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന് പുരസ്കാരം

മുക്കം: ജൈവ പച്ചക്കറിക്കൃഷിയിൽ മികച്ച നേട്ടം കൈവരിച്ച ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന് മുക്കം നഗരസഭ കൃഷിവകുപ്പിന്റെ പുരസ്കാരം. സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹരിതം പദ്ധതി വിജയകരമായി നടപ്പാക്കിയതിനാണ് അംഗീകാരം.
കൃഷിഭവന്റെ വിദ്യാലയ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പച്ചക്കറിക്കൃഷി, മുക്കം റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ ജൈവ പച്ചക്കറിക്കൃഷി, സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് തുടങ്ങിയ കാർഷിക പദ്ധതികൾക്കുകീഴിൽ വൊളൻറിയർമാർ സ്കൂളിൽ കൃഷിയൊരുക്കിയിരുന്നു. കർഷക ദിനത്തിൽ നഗരസഭാ ചെയർമാൻ പി.ടി ബാബു പുരസ്കാരം വിതരണം ചെയ്തു.






