നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ ഹോണസ്റ്റി ഷോപ്പ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ ആരംഭിച്ച ഹോണസ്റ്റി ഷോപ്പ് കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ആവശ്യമായ മുഴുവൻ വസ്തുക്കളും അതിന്റെ പണം ഷോപ്പിൽ സ്ഥാപിച്ചിരിക്കുന്ന പണപ്പെട്ടിയിൽ നിക്ഷേപിച്ച് സ്വയം വസ്തുക്കൾ എടുത്തു കൊണ്ട് പോകാം എന്നതാണ് ഷോപ്പിന്റെ പ്രത്യേകത. വിദ്യാർത്ഥികളിൽ സത്യസന്ധത വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭം തുടങ്ങിയതെന്ന് ഹെഡ് മാസ്റ്റർ ബിനു ജോസ് അറിയിച്ചു.
1991-92 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതിക്ക് സ്കൂളിലെ ഗൈഡ്സ് ക്യാപ്ടനും സയൻസ് അധ്യാപികയുമായ ജിസ്ന ജോസ് നേതൃത്വം നൽകും. ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, പി.ടി.എ പ്രസിഡന്റ് വിൽസൺ തറപ്പേൽ, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, വാർഡ് മെമ്പർ സൂസൻ വർഗീസ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജോസ് പെറുമ്പള്ളി, വാർഡ് മെമ്പർ ജമീല അസീസ്, വിനയ വായനശാല പ്രസിഡന്റ് സേവ്യർ കിഴക്കേകുന്നേൽ, അധ്യാപകരായ ബീന ജോർജ്, ബിജു വി ഫ്രാൻസിസ്, ജയ്മോൾ തോമസ് തുടങ്ങിയവർ സംസാരിച്ചു.