India

മുന്‍ കേന്ദ്രമന്ത്രിയുടെ മകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മുന്‍ ബിജെപി എംപിയുടെ പരിശോധന ഫലം നെഗറ്റീവ്

ബംഗളൂരു: മുന്‍ കേന്ദ്രമന്ത്രിയുടെ മകള്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ബിജെപി എംപിയായ ജിഎം സിദ്ധേശ്വരയുടെ മകള്‍ അശ്വനിയുടെ പരിശോധനാ ഫലമാണ് പോസ്റ്റീവായത്. കര്‍ണാടകയിലെ ദാവന്‍ഗെരെ എംപിയാണ് സിദ്ധേശ്വര.

അമേരിക്കയില്‍ നിന്നാണ് അശ്വനി എത്തിയത്. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയില്‍ എത്തി അവിടെ നിന്നാണ് ബംഗളൂരുവിലേക്ക് തിരിച്ചത്. മാര്‍ച്ച് 20നാണ് ബംഗുളൂരുവില്‍ എത്തിയത്. അശ്വനിയുടെ കൂടെ യാത്ര ചെയ്തിരുന്ന രണ്ടു മക്കളുടെ സ്രവങ്ങളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം പുറത്ത് വന്നിട്ടില്ല. കുട്ടികള്‍ നിരീക്ഷണത്തിലാണ്.

അതെസമയം സിദ്ധേശ്വരയുടെ ഫലം നെഗറ്റീവാണ്. കര്‍ണാടകയില്‍ ഇതുവരെ 41 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ബുധനാഴ്ച മാത്രം പുതുതായി എട്ടുകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അസുഖം ഭേദമായതിനെ തുടര്‍ന്ന് മൂന്ന് പേരെ വീടുകളിലേക്ക് പറഞ്ഞ് അയ

Related Articles

Leave a Reply

Back to top button