Koodaranji
കൂടരഞ്ഞി 1550-ാംനമ്പർ എസ്എൻഡിപി ശാഖ ശ്രീനാരായണഗുരു ജയന്തി ആഘോഷം നടത്തി

കൂടരഞ്ഞി : ശ്രീനാരായണ ഗുരുവിൻ്റെ 169-ാം ജയന്തി ദിനത്തിൽ കൂടരഞ്ഞി 1550-ാംനമ്പർ എസ്എൻഡിപി ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരു ജയന്തി ആഘോഷം നടത്തി. പ്രസിഡണ്ട് സന്തോഷ് അരിയിക്കൽ കൊടി ഉയർത്തുകയും ഗുരു സന്ദേശം നൽകുകയും എസ്എസ്എൽസി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് മാർക്ക് കിട്ടിയ കുട്ടികളെ ആദരിക്കുകയും മൊമെന്റോ നൽകുകയും ചെയ്തു.
വാഹന ഘോഷയാത്രയും പൂക്കള മത്സരവും കുട്ടികൾക്കും അമ്മമ്മാർക്കും, പുരുഷൻമാർക്കും വേണ്ടിയുള്ള മത്സര പരിപാടികളും, വടംവലി, മത്സരവും നടത്തി. മത്സരവിജയകൾക്ക് വാർഡ് മെമ്പർ വിഎസ് രവീന്ദ്രൻ സമ്മാനദാനം നൽകി.