Karassery
കരുണ സൗഹൃദസംഗമം കൂട്ടായ്മ വാർഷികമാഘോഷിച്ചു

കാരശ്ശേരി : രോഗികൾക്ക് പ്രതിമാസ സഹായധനമുൾപ്പെടെയുള്ള ജീവകാരുണ്യപ്രവർത്തനങ്ങളും കായിക-സാംസ്കാരിക പ്രവർത്തനങ്ങളും നടത്തുന്ന വല്ലത്തായിപ്പാറ കരുണ സൗഹൃദസംഗമം കൂട്ടായ്മ ഒന്നാംവാർഷികമാഘോഷിച്ചു. കുട്ടികൾക്കായുള്ള കായികമത്സരങ്ങൾ, വോളിബോൾ ടൂർണമെന്റ്, സാംസ്കാരികസമ്മേളനം, വടംവലി മത്സരം, ഗാനമേള എന്നിവ നടന്നു.
ഗ്രാമപ്പഞ്ചായത്ത് അംഗം അഷറഫ് തച്ചാറമ്പത്ത് ഉദ്ഘാടനം ചെയ്തു. കരുണ പ്രസിഡന്റ് പി. മുഹമ്മദ് അധ്യക്ഷനായി. എ.പി. മുരളീധരൻ മുഖ്യപ്രഭാഷണംനടത്തി. സെക്രട്ടറി അബ്ദുസമദ് സുനിൽ ഫ്രാൻസിസ്, സുമ ശേഖർ എന്നിവർ സംസാരിച്ചു.