Koodaranji

കക്കാടംപൊയിൽ കുരിശുമലയിൽ വാഹനാപകടം: യുവാവ് മരിച്ചു

കൂടരഞ്ഞി: കക്കാടംപൊയിൽ കുരിശുമലക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കക്കാടംപൊയിൽ വാളംതോട് സ്വദേശി കൂനങ്കിയിൽ സണ്ണിയുടെ മകൻ അതിൻ ജോസഫാണ് മരിച്ചത്.

ഇന്ന് വൈകുന്നേരം നായാടംപൊയിൽ കുരിശുമലയ്ക്ക് സമീപമാണ് അപകടം.

നിയന്ത്രണം നഷ്ടമായ വാഹനം ദേഹത്ത് കയറി ഇറങ്ങിയാണ് അപകടം.

ഉടൻ തന്നെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിലും തുടർന്ന് കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിലും എത്തിച്ചേങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Back to top button