Mukkam
സലീം മുട്ടാത്തിന് മുക്കം സൗഹൃദ വേദി സ്വീകരണം നൽകി

മുക്കം: സ്തുത്യർഹമായ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച കോടഞ്ചേരി സബ് ഇൻസ്പെക്ടർ സലീം മുട്ടാത്തിന് മുക്കം സൗഹൃദ വേദി സ്വീകരണം നൽകി. വേദി ചെയർമാൻ വി കുഞ്ഞാലി ചടങ്ങിൽ ഉപഹാരം കൈമാറി. കക്കാട് വാർഡ് മെമ്പർ എടത്തിൽ ആമിന അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ എ.എം സൗദ ടീച്ചർ മുഖ്യാതിഥിയായി.
കൊടിയത്തൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമാരായ
വി ഷംലൂലത്ത്, കെ.പി.യു അലി, കാരശ്ശേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് എം.ടി അഷ്റഫ്, പി.ജി മുഹമ്മദ്, മജീദ് പുതുക്കുടി, ഗിരീഷ് കാരക്കുറ്റി, പി.കെ.സി മുഹമ്മദ്, ഇ.എ നാസർ, എ.പി മുരളീധരൻ മാസ്റ്റർ, കെ.സി റിയാസ്, സുധീർ, അബ്ദു കൊയങ്ങോറൻ, ജി അക്ബർ, കെ.പി അഹമ്മദ് കുട്ടി ഹാജി, യു.എ മുനീർ, ടി.ടി അബ്ദുറഹ്മാൻ, എസ്.എ നാസർ, സലീം പുതിയേടത്ത്, ഇ കുഞ്ഞിമായിൻ, മുഹമ്മദ് കക്കാട്, ഫസൽ ബാബു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.