സുഹ്ബ ആത്മീയ ക്യാമ്പിന് സെപ്റ്റംബർ 28ന് മര്‍കസ് നോളജ് സിറ്റിയിൽ തുടക്കം
അടിവാരം: സുഹ്ബ ആത്മീയ ക്യാമ്പിന് സെപ്റ്റംബർ 28ന് മര്‍കസ് നോളജ് സിറ്റിയിൽ തുടക്കം കുറിക്കും. അന്താരാഷ്ട്ര മീലാദ് സമ്മേളനത്തോടനുബന്ധിച്ച് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന ക്യാമ്പിന് വിശ്വപ്രസിദ്ധ പണ്ഡിതന്മാര് നേതൃത്വം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള രജിസ്ട്രേഷന് ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്മദ്, ശൈഖ് ഉസാമ അബ്ദുല്‍ റസാഖ് രിഫാഇ-ലെബനാണ്, ശൈഖ് ഹബീബ് അലി ജിഫ്രി-യമന്‍, ശൈഖ് ഉസാമ അസ്ഹരി-ഈജിപ്ത്, ശൈഖ് യഹിയ റോഡസ്-യു.എസ്.എ, ഇ സുലൈമാന്‍ മുസ്്ലിയാര്‍, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ഈ മാസം 28ന് വൈകിട്ട് 5ന് ആരംഭിക്കുന്ന ക്യാമ്പ് ഒക്ടോബര്‍ 1ന് പുലര്‍ച്ചെ സമാപിക്കും. ക്യാമ്പില്‍ വിവിധ പഠന സദസ്സുകള്‍, ദിക്റ്- ദുആ മജ്ലിസുകള്, ഖസീദ പാരായണങ്ങള്‍ എന്നിവ നടക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമാണ് ക്യാമ്പിന് പ്രവേശനം.