Adivaram

ഈങ്ങാപ്പുഴ വഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു. ചുരം യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

​അടിവാരം: ശക്തമായ മഴയെത്തുടർന്ന് കോഴിക്കോട്–മൈസൂർ ദേശീയപാതയിൽ (NH 766) ഈങ്ങാപ്പുഴ ടൗണിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. സമീപത്തെ പുഴ കവിഞ്ഞൊഴുകിയതിനെ തുടർന്ന് ദേശീയപാതയിലേക്ക് വെള്ളം കയറി ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടുകൊണ്ടിരിക്കുകയാണ്. വയനാട് ചുരം മേഖലകളിൽ മഴ ശക്തമായി തുടരുന്നതിനാൽ ഈങ്ങാപ്പുഴ ടൗണിൽ ഇനിയും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്.

​ചുരത്തിലും താഴ്‌വരയിലും തുടരുന്ന ശക്തമായ പെയ്ത്തിൽ മണ്ണിടിച്ചിലിനും മരങ്ങൾ കടപുഴകി വീഴാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ താമരശ്ശേരി ചുരം വഴിയുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

​അപകടസാധ്യത കണക്കിലെടുത്ത് യാത്രക്കാർ ചുരം മേഖലയിൽ അനാവശ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പുറത്തിറങ്ങി നിൽക്കുന്നതും പൂർണ്ണമായും ഒഴിവാക്കണം എന്നും അഭ്യർത്ഥിക്കുന്നു.

ശക്തമായ മഴയെ തുടർന്ന് ദേശീയപാതയിൽ ഈങ്ങാപ്പുഴ വഴിയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു.മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയരുകയാണ്. അതിനാൽ ഇതുവഴി പോകേണ്ട യാത്ര ശ്രദ്ധിക്കുക.

വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് കൈതപ്പൊയിലിൽ നിന്നും നോളജ് സിറ്റി വഴി കോടഞ്ചേരി യിലൂടെ മാത്രമാണ് ഇപ്പോൾ വാഹനഗതാഗതം സുഗമമായുള്ളത്.

കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് താമരശ്ശേരിയിൽ നിന്നും കൂടത്തായി മൈക്കാവ് വഴി കോടഞ്ചേരിയിലൂടെ ഇതുവഴി വയനാട് ഭാഗത്തേക്ക് കടന്നു പോകാവുന്നതാണ്.

പുതുപ്പാടിയില്‍ ക്യാമ്പുകള്‍ തുറന്നു.ചെമ്മരംപറ്റ, മയിലള്ളംപാറ ,കൈതപ്പൊയിൽ ബഡ്സ് സ്കൂളുകളാണ് താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നത്.ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൽ തുറക്കാനുള്ള സജ്ജീകരണങ്ങൾ സജ്ജമാണെന്ന് പുതുപ്പാടി പഞ്ചായത്ത് അറിയിച്ചു

Related Articles

Leave a Reply

Back to top button