Kodanchery
കനത്ത മഴയും വെള്ളപ്പൊക്കവും ഇന്നത്തെ മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങൾ റദ്ദാക്കി

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവൽ 2026 വൈറ്റ് വാട്ടർ കയാക്കിംഗ് ഇന്നത്തെ മത്സരങ്ങൾ കനത്ത മഴയും ചാലിപ്പുഴയിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതിനാലും ഫയർ ആൻഡ് സേഫ്റ്റിയുടെ നിർദ്ദേശപ്രകാരം കയാക്കിംഗ് താരങ്ങളെയും കയാക്കി ഉപകരണങ്ങളും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായും ഇന്നത്തെ മത്സരങ്ങൾ മാറ്റിവെച്ചതായും പുലിക്കയത്തുനിന്ന് കയാക്കി സെന്ററിന്റെ ഭാഗത്തേക്ക് പൊതുജനങ്ങൾ പ്രവേശിക്കരുതെന്നും കോടഞ്ചേരി പഞ്ചായത്തിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പുഴയിലോ വെള്ളക്കെട്ടിലോ ഇറങ്ങരുതെന്നും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, അഡ്വഞ്ചർ ടൂറിസം സി ഓ കുര്യാക്കോസ് എന്നിവർ അറിയിച്ചു.







