Thiruvambady

ശ്രീനാരായണഗുരു സമാധി ദിനം ആചരിച്ചു

തിരുവമ്പാടി: ശ്രീനാരായണഗുരു സമാധി ദിനം വിശേഷാൽ പൂജകളോടും പ്രാർത്ഥനയോടും കൂടി എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയൻറെ ആഭിമുഖ്യത്തിൽ യൂണിയൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

യൂണിയൻ പ്രസിഡൻറ് ഗിരി പാമ്പനാൽ, വൈസ് പ്രസിഡൻറ് എം.കെ അപ്പുക്കുട്ടൻ, സെക്രട്ടറി പി.എ ശ്രീധരൻ, യോഗം ഡയറക്ടർ പ്രകാശൻ, യൂണിയൻ കൗൺസിലർമാരായ ഭാരത് ബാബു, രവി കണ്ണപ്പൻകുണ്ട്, ഉണ്ണികൃഷ്ണൻ മാസ്റ്റർ, വനിതാ സംഘം യൂണിയൻ പ്രസിഡൻറ് ലീലാ വിജയൻ, സെക്രട്ടറി സലീല ഗോപിനാഥ്, യൂത്ത് മൂവ്മെൻറ് ജില്ലാ സെക്രട്ടറി പി.സി മെവിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button