Thiruvambady

കാട്ടുമൃഗങ്ങളുടെ താവളമായി തിരുവമ്പാടിയിൽ ഹൗസിങ്ങ് ബോർഡ് ഏറ്റെടുത്ത സ്ഥലം

തിരുവമ്പാടി: പുല്ലൂരാംപാറ ജോയി റോഡിൽ ഹൗസിങ്ങ് ബോർഡ് ഏറ്റെടുത്ത രണ്ടേക്കർ സ്ഥലത്ത് നിർമ്മാണ പ്രവർത്തനമൊന്നും നടതാത്തതിനാൽ കാട് പിടിച്ച് കാട്ടുമൃഗങ്ങളുടെ താവളമായി മാറി പരിസര പ്രദേശത്തുള്ളവരുടെ ജീവനും സ്വത്തിനും ഭീക്ഷണിയായി മാറിയതായി പരാതി. കൃഷി വിളകൾ നശിപ്പിക്കുന്ന ഇവ പകൽ സമയത്തും ഭീക്ഷണി ഉയർത്തുന്നുവെന്ന് പരിസരവാസികൾ പറയുന്നത്.

ബോർഡിന്റെ കൈവശമുള്ള വസ്തുവിൽ കാട് വെട്ടി തെളിക്കണമെന്നും അല്ലാത്ത പക്ഷം ഇതിനൊരു പരിഹാരമുണ്ടാകുന്നത് വരെ കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇവിടെയുള്ള കർഷകരെ അണിനിരത്തി കൊണ്ട് ഹൗസിങ്ങ് ബോർഡിന്റെ ഓഫീസിനു മുൻപിൽ ശക്തമായ സമരം നടത്തുമെന്നും നേതാക്കൾ അറിയിച്ചു. കൃഷികൾ നശിപ്പിക്കപ്പെട്ട കർഷകർക്ക് അധികാരികളുടെ ഭാഗത്തുനിന്നും ആവശ്യമായ നഷ്ടപരിഹാരം നല്കണമെന്നും സ്ഥലം സന്ദർശിച്ച തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിനൊപ്പം കർഷക കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button