Thiruvambady
പാമ്പിഴഞ്ഞപാറയിൽ അറവിന് കൊണ്ടുവന്ന പോത്ത് വിരണ്ട് ഓടി നിരവധി പേരേ അക്രമിച്ചു

തിരുവമ്പാടി: പാമ്പിഴഞ്ഞപാറയിൽ അറവിന് കൊണ്ടുവന്ന പോത്ത് വിരണ്ട് ഓടി നിരവധി പേരെ കുത്തി പരിക്കേൽപ്പിച്ചു.
ഇന്നലെ (26-09-2023-ചൊവ്വ) രാത്രി 7 മണിയോടെയാണ് സംഭവം.
വിരണ്ട് ഓടിയ പോത്തിനെ ഇന്ന് പുലർച്ചെ 1 മണി വരെ കണ്ടെത്താനായിട്ടില്ല.
നാട്ടുകാരും പൊലിസും ഫയർഫോഴ്സും നെല്ലാ നിച്ചാൽ, കരിങ്കുറ്റി,ഒറ്റപ്പോയിൽ, തറിമറ്റം,ഉറുമി, പുന്നക്കൽ, കാരാട്ടുപാറ തുടങ്ങിയ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
വിരണ്ടോടിയ പോത്ത് പരാക്രമം കാണിക്കുന്നതിനാൽ ആളുകൾ ജാഗ്രത പാലിക്കേണ്ടതാണ്.
കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക.
9744819400, 9745568370, 9539347086