Adivaram
സ്‌നേഹയാത്രയുടെ ഭാഗമായി ഹലാവ മദീന വിഭവ വിതരണം നടത്തി
അടിവാരം: മുഹമ്മദ് നബിയുടെ ഇഷ്ടവിഭവമായ ചുരങ്ങ കൊണ്ടുള്ള മധുര വിഭവ വിതരണവുമായി ഹലാവ മദീന. മര്‍കസ് നോളജ് സിറ്റി മീലാദ് ക്യാമ്പയിന്‍ ’23 സിതാഷിന്റെ ഭാഗമായി നടക്കുന്ന സ്‌നേഹയാത്രയിലാണ് ഹലാവ മദീന വിതരണം ചെയ്യുന്നത്. ചുരങ്ങക്ക് പുറമെ നട്‌സ്, ശുദ്ധമായ നെയ്യ്, പഞ്ചസാര തുടങ്ങിയവ ചേര്‍ത്താണ് രുചികരമായ ഹലാവ മദീന തയ്യാറിക്കിയിരിക്കുന്നത്.
ഹംസ മുസ്്‌ലിയാര്‍ കളപ്പുറം ഫ്‌ലാഗോഫ് ചെയ്ത യാത്രക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഒരുക്കി. മുഹമ്മദലി കാവുംപുറം, യൂസുഫ് മുസ്്‌ലിയാര്‍ കക്കോവ്, റശീദ് സഖാഫി മലേഷ്യ, അഡ്വ. ശംവീല്‍ നൂറാനി, ഉനൈസ് സഖാഫി, ഇര്‍ശാദ് നൂറാനി നേതൃത്വം നല്‍കി. യാസീന്‍ ഫവാസ്, അബൂ ആസില്‍, സിറാജുദ്ദീന്‍ റസാഖ് സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.