CharamamKoodaranji

കൂടരഞ്ഞി : അമേരിക്കയിലെ വിവിധ രൂപതകളിൽ വികാരിയായിരുന്ന ഫാ.ജോൺ പ്രകാശ് പുന്നക്കുന്നേൽ അന്തരിച്ചു

കൂടരഞ്ഞി : അമേരിക്കയിലെ വിവിധ രൂപതകളിൽ വികാരിയായിരുന്ന ഫാ.ജോൺ പ്രകാശ് പുന്നക്കുന്നേൽ (94) അന്തരിച്ചു.

സംസ്കാരം ഇന്ന് (29-09-2023-വെള്ളി) ഉച്ചയ്ക്ക് ഒന്നേകാലിന് കൂടരഞ്ഞിയിൽ ടോമി പുന്നക്കുന്നേലിന്റെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെയ്‌ന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ, താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ കാർമികത്വത്തിൽ.

ഡോൺ ബോസ്‌കോ സഭയുടെ കൽക്കട്ട പ്രൊവിൻസിലും ഷില്ലോങ്ങിലും ശുശ്രൂഷ ചെയ്തു. മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി കാനഡയിലും പിന്നീട് അമേരിക്കയിലേക്കും പോവുകയുമായിരുന്നു.

ന്യൂയോർക്ക് അതിരൂപത, ബ്രിഡ്ജ്‌പോർട്ട് രൂപത തുടങ്ങിയ സ്ഥലങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. വിവിധ ആശുപത്രികളിലും അവധിക്കാലങ്ങളിൽ യാത്രാകപ്പലുകളിലും ചാപ്ലിനായും സേവനം ചെയ്തിട്ടുണ്ട്.

2020 ഏപ്രിൽ മുതൽ ഈരൂട് പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു.

പാലാ വലവൂർ പുന്നക്കുന്നേൽ പരേതരായ ജോൺ-ഏലിയാമ്മ ദമ്പതിമാരുടെ മകനാണ്.

സഹോദരങ്ങൾ: പരേതരായ ദേവസ്യ, പൈലോ (ഇരുവരും സലേഷ്യൻ സഭാ വൈദികർ), മാത്യു.

Related Articles

Leave a Reply

Back to top button