Adivaram

ലഹരി വിരുദ്ധ സന്ദേശവുമായി അടിവാരത്ത് നബിദിന റാലി സംഘടിപ്പിച്ചു

അടിവാരം: നൂറുൽ ഹുദാ ഹയർ സെക്കൻഡറി മദ്രസയുടെയും നുസ്രത്തുൽ ഇസ്ലാം മദ്രസയുടെയും നേതൃത്വത്തിൽ അടിവാരത്ത് നബിദിന റാലി നടത്തി. അടിവാരം മേഖല സംയുക്ത ലഹരി വിരുദ്ധ മഹല്ല് കൂട്ടായ്മ ഒരു വർഷമായി പുതുപ്പാടിയിലെ വിവധ മഹല്ലുകളിൽ നടപ്പിലാക്കി വരുന്ന ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് നബിദിന റാലിയിൽ ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുത്തിയത്.

മജ്ദേ മദീന സമ്മേളനവും ലഹരി വിരുദ്ധ ക്യാമ്പും അടിവാരം മഹല്ല് ഖത്തീബ് സലീം മാഹിരി ഉദ്ഘാടനം ചെയ്തു. ലഹരി ഭീകരത എന്ന വിഷയത്തിൽ സ്വാലിഹ് പനമണ്ണ ക്ലാസ് നൽകി. കമ്പിവേലുമ്മൽ നുസ്രത്ത് ഇസ്ലാം മഹല്ല് ഖത്തീബ് അസ്‌ലം സഖാഫി മുഖ്യ പ്രഭാഷണം നടത്തി. മജീദ് ഹാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ അബ്ദുസ്സലാം അശ്അരി, മുഹമ്മദ് മുൻഷി, അബ്ദുറഹ്മാൻ കുഞ്ഞി, വളപ്പിൽ മൊയ്തീൻ ഹാജി, ബീരാൻ, ഷമീർ വളപ്പിൽ തുടങ്ങിയവർ ആശംസ പ്രസംഗം സംസാരിച്ചു.

Related Articles

Leave a Reply

Back to top button