Thiruvambady
ചിട്ടി തട്ടിപ്പു നടത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് മാർച്ച്

തിരുവമ്പാടി: സ്വകാര്യ ചിട്ടി തട്ടിപ്പ് നടത്തി നൂറുകണക്കിനാളുകളെ കബളിപ്പിച്ച തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാനെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി, പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്ത പശ്ചാത്തലത്തിൽ, അബ്ദുറഹിമാൻ വൈസ് പ്രസിഡണ്ട് സ്ഥാനവും, വാർഡ് മെമ്പർ സ്ഥാനവും രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗ്രാമപഞ്ചായത്തിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി.
മാർച്ച് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു. സി എൻ പുരുഷോത്തമൻ, ജോയ് മ്ലാങ്കുഴി, അബ്രഹാം മാനുവൽ, സി ഗണേഷ് ബാബു, സജി ഫിലിപ്പ്, ഗോപി ലാൽ, പി കെ ഫൈസൽ, ബേബി എന്നിവർ സംസാരിച്ചു.