Kodanchery
ബിജെപി കോടഞ്ചേരി പഞ്ചായത്തിൽ നിശാശില്പശാല നടത്തി

കോടഞ്ചേരി : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൻ്റെ ഭാഗമായി ബിജെപി സംസ്ഥാനത്ത് നിശാ ശില്പശാല നടത്തുന്നതിന്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്തിൽ നിശാശില്പശാല നടത്തി.
ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് പി. ആർ രാജേഷ് അദ്ധ്യക്ഷത വഹിച്ച ശില്പശാല റൂറൽ ജില്ല ജനറൽ സെക്രട്ടറി എൻ.പി.രാമദാസ് ഉദ്ഘാടനം ചെയ്തു.
ബിജെപി സംസ്ഥാന കൗൺസിൽ അംഗമായ വി.പി.രാജീവൻ, മണ്ഡലം പ്രസിഡണ്ട് സെബാസ്റ്റ്യൻ തോപ്പിൽ മണ്ഡലം ജനറൽ സെക്രട്ടറി പ്രജീഷ് പൂക്കോട് എന്നിവർ വിവിധ ക്ലാസ്സുകൾ എടുത്തു. നിശാ ശില്പശാലയിൽ മണ്ഡലം ജനറൽ സെക്രട്ടറി ടി.പി.അനന്തനാരായണൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ജനറൽ സെക്രട്ടറി ലാലൻ.സി.ജി സ്വാഗതവും ജയൻ മരുതിലാവ് നന്ദിയും രേഖപ്പെടുത്തി






