Kodanchery

കോടഞ്ചേരി സെന്റ്‌ ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഗാന്ധിജയന്തി ആഘോഷിച്ചു

കോടഞ്ചേരി: കോടഞ്ചേരി സെന്റ്‌ ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ വിവിധ പരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു. എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ രാവിലെ പ്രത്യേക അസംബ്ലി ചേർന്ന് സ്വച്ഛത പ്രതിജ്ഞ എടുത്തുകൊണ്ടാണ് ഗാന്ധിജയന്തിയുടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

സ്കൂൾ ക്യാമ്പസിൽ പ്രിൻസിപ്പൽ വിൽ‌സൺ ജോർജ് ഗാന്ധിജയന്തി ദിന സന്ദേശം നൽകി. തുടർന്ന് മാലിന്യ മുക്ത നവകേരളം പരിപാടിയുടെ ഭാഗമായി എൻഎസ്എസ് വളണ്ടിയർമാർ കോടഞ്ചേരി അങ്ങാടി പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പ്രോഗ്രാം ഓഫീസർ, സഹ അധ്യാപകർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button