Kodanchery
സെന്റ് ജോസഫ്സ് ഹാൻഡ്ബോൾ അക്കാദമിക്ക് സ്പോർട്സ് കിറ്റ് സംഭാവന ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ്സ് ഹാൻഡ്ബോൾ അക്കാദമിക്ക് പൂർവ്വ വിദ്യാർത്ഥിയും പ്രവാസിയുമായ ഡോ.ബിജു മാത്യു സ്പോർട്സ് കിറ്റ് നൽകി.
100 ജേഴ്സിയും 100 ഷോർട്സുമാണ് സംഭാവന നല്കിയത്. കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ പ്രധാനാധ്യപകൻ വിജോയി തോമസിന് ഡോ.ബിജു മാത്യു കിറ്റ് കൈമാറി.