Thiruvambady
തിരുവമ്പാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ, ഇസ്ലാമിക് സെന്റർ സംയുക്ത മീലാദ് റാലി നാളെ നടക്കും
തിരുവമ്പാടി: തിരുവമ്പാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനും തിരുവമ്പാടി ഇസ്ലാമിക് സെൻ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നബിദിന റാലി നാളെ വൈകിട്ട് തിരുവമ്പാടിയിൽ നടക്കും. 4 മണിക്ക് പി.സി യൂസുഫ് ഫൈസി പതാക ഉയർത്തും.
വിവിധ മദ്റസകളിലെ ദഫ്, സ്കൗട്ട് സംഘങ്ങളും പ്രസ്ഥാന ബന്ധുക്കളും പങ്കെടുക്കും. മഗ്രിബിന് ശേഷം നടക്കുന്ന മീലാദ് സമ്മേളനം എസ്.എം.എഫ് ജില്ലാ ജനറൽ സെക്രട്ടറി സലാം ഫൈസി ഉദ്ഘാടനം ചെയ്യും. റെയ്ഞ്ച് പ്രസിഡൻ്റ് കെ.വി നൂറുദ്ദീൻ ഫൈസി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.എൻ.എസ് മൗലവി മുഖ്യ പ്രഭാഷണം നടത്തും. മജ്ലിസുന്നൂറിനും പ്രാർഥനക്കും ഖമറുദ്ദീൻ വാഫി നേതൃത്വം നൽകും.