Koodaranji
കൂടരഞ്ഞിയിൽ ഹൈബ്രിഡ് പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു
കൂടരഞ്ഞി: 2023-24 വർഷത്തെ പച്ചക്കറി വികസന പദ്ധതി പ്രകാരം പത്ത് സെന്റിൽ കൂടുതൽ സ്ഥലത്ത് ശീതകാല പച്ചക്കറികളായ കാബേജ്, കോളി ഫ്ളവർ എന്നിവ കൃഷിയിറക്കുന്നതിനുള്ള ഹൈബ്രിഡ് തൈകളുടെ വിതരണ ഉദ്ഘാടനം കൂടരഞ്ഞി കൃഷിഭവൻ പരിസരത്ത് വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് നിർവ്വഹിച്ചു.
ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസ്‌ലി ജോസ്, വാർഡ് മെമ്പർമാരായ ജോണി വാളിപ്ലാക്കൽ, സുരേഷ് ബാബു മൂട്ടോളി, സീന ബിജു, കൃഷിഭവൻ ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.