Kodanchery
തെളിനീർ പദ്ധതിയുമായി മഞ്ഞുവയൽ വിമല യു.പി സ്കൂൾ

കോടഞ്ചേരി: നെല്ലിപ്പൊയിൽ മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ തെളിനീർ പദ്ധതിക്ക് തുടക്കം കുറിച്ചു. പരിപാടിയുടെ ഭാഗമായി നല്ലപാഠം ക്ലബ്ബും ഡബ്ലിയു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് പനമരവും സംയുക്തമായി കുട്ടികൾക്കായുള്ള ട്രെയിനിങ് സംഘടിപ്പിച്ചു.
വെള്ളത്തിൽ എത്രത്തോളം ശുദ്ധജലം ഉണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കാനുള്ള വിവിധ തരം പരീക്ഷണരീതികൾ, ശുദ്ധജല പരിപോഷണ പരിപാടികൾ, ജല സംരക്ഷണ മാർഗങ്ങൾ എന്നിവക്കുള്ള നിർദ്ദേശങ്ങൾ ഡബ്ലിയു.എം.ഒ കോളേജ് കെമിസ്ട്രി വിഭാഗം മേധാവി ഡോ.റിയാസ് പി, അധ്യാപിക അശ്വതി എന്നിവർ കുട്ടികൾക്ക് നൽകി. സ്കൂളിലെ അധ്യാപകരായ ഷബീർ കെ.പി, ജിസ് ജോർജ്ജ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.