Koodaranji
കൂടരഞ്ഞിയിൽ ഇടിമിന്നലിൽ വീടിന് നാശനഷ്ടം
കൂടരഞ്ഞി: മഴയോടൊപ്പമുണ്ടായ കനത്ത ഇടിമിന്നലിൽ വീടിന്റെ വയറിങ് സംവിധാനം കത്തിനശിച്ചു. കൂടരഞ്ഞി കുളിരാമുട്ടി സ്രാമ്പിയിൽ നീണ്ടുകുന്നേൽ സെബാസ്റ്റ്യന്റെ വീടിനാണ് മിന്നലേറ്റത്.
വയറിങ്, മീറ്റർ ബോർഡ്, സ്വിച്ച് ബോർഡുകൾ എന്നിവ കത്തി നശിച്ചു. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ഗ്രാമപ്പഞ്ചായത്ത് വാർഡ് മെമ്പർ ബോബി ഷിബു വീട് സന്ദർശിച്ചു.