Mukkam
കനൽ സെൽഫ് ഡിഫെൻസ് ട്രെയിനിങ് സംഘടിപ്പിച്ചു

മുക്കം: കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ്, മിഷൻ ശക്തിയും വുമൺ ഡെവലപ്പ്മെന്റ് സെൽ ഡോൺ ബോസ്കോ കോളേജ് മാമ്പറ്റയും സംയുക്തമായി കനൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഫാ.മാർട്ടിൻ ആഗസ്റ്റിൻ അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ വനിത ശിശു വികസന ഓഫീസർ സബീന ബീഗം എസ് ഉദ്ഘാടനം ചെയ്തു.
സീനിയർ സിവിൽ പോലീസ് ഓഫീസർ ഷീജ വി.വി, ജീജ കെ.ജി എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ആപത്ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട സ്വയം പ്രതിരോധ പരിശീലനം നൽകി. പെൺകുട്ടികൾ സുരക്ഷിതരായിരിക്കാൻ വേണ്ട മുൻകരുതലുകളെക്കുറിച്ചും ബോധവൽക്കരണം നടത്തി. ജാൻസി എം സ്കറിയ, ഷൈമ ചന്ദ്രശേഖരൻ, ബി.കോം വിദ്യാർത്ഥിനി പൂജ കെ തുടങ്ങിയവർ സംസാരിച്ചു.