Mukkam

ആപ്താ മി​ത്ര വോളണ്ടിയ​ർ​മാ​ർ​ക്കു​ള്ള എ​മ​ർ​ജ​ൻ​സി കി​റ്റ് വി​ത​ര​ണം ചെ​യ്തു

മു​ക്കം: മു​ക്കം ഫ​യ​ർ സ്റ്റേ​ഷ​ന് കീ​ഴി​ലു​ള്ള ആപ്താ മി​ത്ര വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു​ള്ള എ​മ​ർ​ജ​ൻ​സി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഫ​യ​ർ സ്റ്റേ​ഷ​ന് കീ​ഴി​ൽ പ​രി​ശീ​ല​നം നേ​ടി​യ 57 വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കാ​ണ് എ​മ​ർ​ജ​ൻ​സി കി​റ്റ് ന​ൽ​കി​യ​ത്. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യാ​ണ് സം​സ്ഥാ​ന​ത്തു​ട​നീ​ളം ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം നേ​ടി​യ ആ​പ്താ മി​ത്ര വോ​ള​ണ്ടി​യ​ർ​മാ​രെ തെ​രെ​ഞ്ഞെ​ടു​ത്ത​ത്. കേ​ര​ള ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സി​നാ​യി​രു​ന്നു പ​രി​ശീ​ല​ന ചു​മ​ത​ല. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 12 ദി​വ​സ​ത്തെ പ​രി​ശീ​ല​ന​മാ​ണ് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഇ​വ​ർ​ക്കാ​യി ഒ​രു​ക്കി​യ​ത്.

പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ വോ​ള​ണ്ടി​യ​ർ​മാ​ർ അ​ത​ത് ഫ​യ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ദു​ര​ന്ത നി​വാ​ര​ണ – ല​ഘൂ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​വും. ലൈ​ഫ് ജാ​ക്ക​റ്റ്, ഹെ​ൽ​മെ​റ്റ്‌, ഗ്ലൗ​സ്, റെ​യി​ൻ​കോ​ട്ട്, ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സ്‌ തു​ട​ങ്ങി 13 ഇ​നം ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് എ​മ​ർ​ജ​ൻ​സി കി​റ്റി​ൽ ഉ​ള്ള​ത്. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​നൊ​പ്പം ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യും ന​ട​പ്പാ​ക്കു​ന്നു​ണ്ട്. മു​ക്കം ഫ​യ​ർ സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കി​റ്റ് വി​ത​ര​ണം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം ​അ​ബ്ദു​ൽ ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Related Articles

Leave a Reply

Back to top button