Mukkam
വെളിച്ചം ഖുർആൻ പഠനസംഗമവും അവാർഡ് ദാനവും നടത്തി

മുക്കം: ഐ.എസ്.എം കൂളിമാട് യൂണിറ്റ് വെളിച്ചം ഖുർആൻ പഠനസംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു. കെ.എൻ.എം മുക്കം മണ്ഡലം പ്രസിഡന്റ് സുൽഫീക്കർ സുല്ലമി പരിപാടി ഉദ്ഘാടനം ചെയ്തു.
വെളിച്ചം, ബാലവെളിച്ചം പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ചടങ്ങിൽ അവാർഡുകൾ സമ്മാനിച്ചു. ടി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.എ ആസാദ് മാസ്റ്റർ, കെ സുലൈമാൻ, സി അബൂബക്കർ, അദീബ് ഇർഫാൻ, ഫസീന ബാനു തുടങ്ങിയവർ സംസാരിച്ചു.