Thiruvambady
തിരുവമ്പാടി -പുല്ലുരാംപാറ-മറിപ്പുഴ റോഡ് പ്രവൃത്തി ടെൻഡർ ക്ഷണിച്ചു.

തിരുവമ്പാടി: കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന തിരുവമ്പാടി-പുല്ലുരാംപാറ-എടത്തറ-മറിപ്പുഴ റോഡ് നിർമ്മാണത്തിന് അംഗീകൃത കരാറുകാരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.
108.314 കോടി രൂപ അടങ്കൽ തുകയുള്ള പദ്ധതി 10 മീറ്റർ വീതിയിൽ ആധുനിക സൗകര്യങ്ങളോടെയാണ് നിർമ്മിക്കുന്നത്. ഡ്രെയിനേജ്, അൻപതോളം കലുങ്കുകൾ, 4 പാലങ്ങൾ, പ്രധാന കേന്ദ്രങ്ങളിൽ ഇന്റർലോക്ക് വിരിച്ച നടപ്പാത, റോഡ് സേഫ്റ്റി എന്നിവ അടങ്ങിയതാണ് പദ്ധതി.
കേരള റോഡ് ഫണ്ട് ബോർഡ് നിർവ്വഹണം നടത്തുന്ന പദ്ധതിയുടെ നിർമ്മാണ കാലാവധി 2 വർഷമാണ്. തുരങ്കപാത സമീപന റോഡുകൂടിയായതിനാൽ വളരെ പ്രധാന്യമുള്ള റോഡാണിത്.
ടെൻഡർ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി 03.05.2023 നും ടെക്‌നിക്കൽ ബിഡ് ഓപ്പൺ ചെയ്യുന്നത് 06.05.2023 നുമാണെന്ന് ലിന്റോ ജോസഫ് എം എൽ എ അറിയിച്ചു.







