Kodiyathur

ലഹരിക്കെതിരായ ബോധവത്കരണം സാർവത്രികമാക്കണം; വിസ്‌ഡം യൂത്ത്

കൊടിയത്തൂർ: ലഹരിക്കെതിരായ ബോധവത്കരണം സാർവത്രികമാക്കണമെന്നും ഇതിനായി പ്രദേശിക തലങ്ങളിൽ യുവാക്കളുടെ നേതൃത്വത്തിൽ തന്നെ ലഹരി വിരുദ്ധ കൂട്ടായ്മകൾ ശക്തിയാർജിക്കണമെന്നും വിസ്‌ഡം യൂത്ത് അഭിപ്രായപ്പെട്ടു.

വിസ്ഡം യൂത്ത് കൊടിയത്തൂർ മണ്ഡലം സമിതി സംഘടിപ്പിച്ച “യുവപഥം” യുവജന സംഗമം ഇസ്ലാമിക് ഓർഗനൈസേഷൻ മണ്ഡലം വൈസ് പ്രസിഡണ്ട് നജീബ് സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡണ്ട് അസീൽ സി.വി അധ്യക്ഷത വഹിച്ചു.

പ്രമുഖ പണ്ഡിതൻ സലീം സുല്ലമി മുഖ്യപ്രഭാഷണം നിർവഹിച്ചു. പരിപാടിയിൽ പങ്കെടുത്ത പ്രതിനിധികൾക്കായി വീഡിയോ പ്രസന്റേഷൻ, ക്വിസ് മത്സരം, ഇഫ്താർ എന്നിവ നടത്തി.

മണ്ഡലം ഭാരവാഹികളായ ഫത്തിൻ മുഹമ്മദ് സി.പി, ഡോ. മുബീൻ, ഹബീബ് റഹ്മാൻ, മുഫ്തി താഹിർ, ഷബീർ വി, സർജാസ് റഹ്മാൻ, സുഹൈൽ എരഞ്ഞിമാവ്, ഷിയാസ് കെ.പി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button