കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് വഴിയോര വിശ്രമകേന്ദ്രമായ ടേക്ക് എ ബ്രേക്ക് പദ്ധതി യാഥാർത്ഥ്യമാവുന്നു

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് വഴിയോര വിശ്രമകേന്ദ്രമായ ടേക്ക് എ ബ്രേക്ക് പദ്ധതി യാഥാർത്ഥ്യമാവുന്നു. 18 ലക്ഷം രൂപ ചിലവിലാണ് വിവിധ സൗകര്യങ്ങൾ ഒരുക്കുന്നത്. ദീർഘദൂര യാത്രക്കാർക്കുൾപ്പെടെ യുള്ള വിശ്രമകേന്ദ്രം, പൊതു ശൗചാലയം, അമ്മമാർക്ക് മുലയൂട്ടാനുള്ള സൗകര്യം, കഫ്തീരിയ, സംഗീതമാസ്വദിക്കാനും ടി.വി കാണാനുമുള്ള സൗകര്യം എന്നിയയാണ് കേന്ദ്രത്തിൽ ഒരുക്കുന്നത്. നെല്ലിക്കാപറമ്പ്- പന്നിക്കോട് – കരിപ്പൂർ എയർപോർട്ട് റോഡിൽ പന്നിക്കോട് എയുപി സ്കൂളിന് മുൻവശത്തായാണ് ടേക്ക് എ ബ്രെയ്ക്ക് നിർമ്മിക്കുന്നത്.
പദ്ധതിയുടെ തറക്കല്ലിടൽ കോഴിക്കോട് ജില്ല കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസി: വി. ഷംലൂലത്ത് അധ്യക്ഷയായി. ജില്ല പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.പി ജമീല, പഞ്ചായത്ത്വൈസ് പ്രസി: കരീം പഴങ്കൽ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എം.ടി റിയാസ്, ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.കെ നദീറ, കെ.പി സുഫിയാൻ, സുഹ്റ വെള്ളങ്ങോട്ട്, പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്നത്ത്, രതീഷ് കളക്കുടിക്കുന്ന്, ഫസൽ കൊടിയത്തൂർ, ടി.കെ അബൂബക്കർ, മുക്കം പ്രസ് ക്ലബ് പ്രസി: സി. ഫസൽ ബാബു, തുടങ്ങിയവർ സംബന്ധിച്ചു.
പദ്ധതി യാഥാർത്ഥ്യമാവുന്നതോടെ എയർ പോർട്ടിലേക്കുള്ള യാത്രക്കാർക്കുൾപ്പെടെ ഏറെ ഉപകാരപ്രദമാവും. പന്നിക്കോട് അങ്ങാടിയിൻ ഒരു പൊതു ശൗചാലയമില്ലാത്തതിനും പരിഹാരമാവും






