Kodanchery

വേളംകോട് സെന്റ് ജോർജ്സ് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പിന് തുടക്കം കുറിച്ചു

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന സഹവാസ ക്യാമ്പ് തുടക്കം കുറിച്ചു. താമരശ്ശേരി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഡിസ്ട്രിക്ട് കമ്മീഷണറും റിട്ടയേർഡ് ഹെഡ്മാസ്റ്ററുമായ സേവിയർ വി.ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജ്മെന്റ് പ്രതിനിധിയും അദ്ധ്യാപികയുമായ സി.സുധർമ്മ എസ്.ഐ.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൗട്ട്സ് മാസ്റ്റർ ജിൻസ് ജോസ് ത്രിദിന ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനവും സമൂഹിക നന്മയ്ക്കുതകുന്ന വിവിധങ്ങളായ ക്ലാസ്സുകളും, ദ്വിതീയ സോപാൻ പരീക്ഷ മുന്നൊരുക്ക പരിശീലന പ്രവർത്തനങ്ങൾക്കും മുൻ‌തൂക്കം നൽകുന്ന ക്യാമ്പ് 28നു സമാപനം കുറിക്കും.

Related Articles

Leave a Reply

Back to top button