Kerala

ആഗോള വ്യവസായി കപ്പൽ ജോയി എന്ന ജോയി അറക്കൽ (50) ദുബായിൽ നിര്യാതനായി.

മാനന്തവാടി: വയനാട്ടിൽ നിന്നുള്ള ആഗോള വ്യവസായ പ്രമുഖൻ മാനന്തവാടി അറക്കൽ പാലസിലെ ജോയി അറക്കൽ എന്ന കപ്പൽ ജോയി (50) ദുബായിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഇന്ന് ഉച്ചയോടെയാണ് മരണം നടന്നത്.

മാനന്തവാടിക്കടുത്ത വഞ്ഞോട് സ്വദേശിയായ ജോയ് അറക്കൽ അടുത്തിടെ കേരളത്തിലെ ഏറ്റവും വലിയ വീടുകളിൽ ഒന്നായ അറക്കൽ പാലസ് മാനന്തവാടി ടൗണിൽ നിർമ്മിച്ച് ഒരു വർഷം മുമ്പാണ് താമസം തുടങ്ങിയത്.

കുടുംബസമേതം ഇപ്പോൾ ദുബായിൽ ആയിരുന്നു .മൂന്ന് മാസം മുമ്പാണ് നാട്ടിൽ വന്ന് പോയത്.

അരുൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ എന്ന ‘നിലയിൽ പ്രവർത്തിച്ചു വരുന്ന അദ്ദേഹം നിരവധി കമ്പനികളിൽ ഡയറക്ടറും മാനേജിംഗ് ഡയറക്ടറും ആണ്.

വയനാട്ടിലെ നിരവധിയായ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിലൂടെ സന്നദ്ധ പ്രവർത്തനത്തിൽ ശ്രദ്ധേയനായിരുന്നു ജോയി.

ഭാര്യ :സെലിൻ.

മക്കൾ : അരുൺ, ആഷ്ലി .പിതാവ് ഉലഹന്നാൻ.

Related Articles

Leave a Reply

Back to top button