ജൈവ പച്ചക്കറിക്കൃഷിയിൽ വിജയഗാഥയുമായി കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക്

കൊടിയത്തൂർ: ജൈവപച്ചക്കറിക്കൃഷിയിൽ വിജയഗാഥയുമായി കൊടിയത്തൂർ സഹകരണബാങ്ക് മുന്നോട്ട്. തുടർച്ചയായ എട്ടാം വർഷവും ജൈവവളവും ജൈവകീടനാശിനിയും ഉപയോഗിച്ച് ബാങ്ക് സ്വന്തമായും ഫാർമേഴ്സ് ക്ലബ്ബുകളിലൂടെയുമാണ് പച്ചക്കറിക്കൃഷി നടത്തിവരുന്നത്.
പത്തുവർഷമായി പത്തേക്കർ വയലിൽ വിഷരഹിത നെൽക്കൃഷി നടത്തിവരുന്നു. ബാങ്കിന് സ്വന്തമായുള്ള ഒന്നര ഏക്കർ സ്ഥലത്താണ് ഇപ്പോൾ ജൈവപച്ചക്കറിക്കൃഷി ആരംഭിച്ചത്. ബാങ്കിനുകീഴിലെ കർഷകസേവനകേന്ദ്രത്തിലെ ഗ്രീൻ ആർമി പ്രവർത്തകരാണ് പച്ചക്കറി നടീലും പരിപാലനവും നടത്തുന്നത്. ആധുനിക കാർഷികയന്ത്രങ്ങളുടെ സഹായത്തോടെയാണ് കൃഷി നടത്തിവരുന്നത്.
പച്ചക്കറിക്കൃഷിയുടെ നടീൽ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് വി വസീഫ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ ഷാജു പ്ലാന്തോട്ടം, എ.പി കബീർ, അബ്ദുൾ ജലാൽ, എം.കെ ഉണ്ണിക്കോയ, കെ.സി മമ്മദ്കുട്ടി, അസി.സെക്രട്ടറി ടി.പി മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.







