Kodiyathur
കൊടിയത്തൂരിൽ ക്രാഡിൽ അങ്കണവാടി ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: അങ്കണവാടികളുടെ ആധുനികവത്കരണത്തിന്റെ ഭാഗമായി നവീകരിച്ച കൊടിയത്തൂർ പഞ്ചായത്തിലെ ആദ്യ ക്രാഡിൽ അങ്കണവാടി ഉദ്ഘാടനം ചെയ്തു. ആറാം വാർഡിൽപ്പെട്ട മാടാമ്പിയിലാണ് പഞ്ചായത്തിലെ ആദ്യ ക്രാഡിൽ അങ്കണവാടി. ഒന്നരലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവവും ഇതോടൊപ്പം നടന്നു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാബു പൊലുകുന്നത്ത്, ആയിഷ ചേലപ്പുറത്ത്, വി ഷംലൂലത്ത്, കെ.പി സുഫിയാൻ, സി.ഡി.പി.ഒ ഷീജ, ഐ.സി.ഡി.എസ് ഓഫീസർ ലിസ്സ തുടങ്ങിയവർ പങ്കെടുത്തു.







