Puthuppady

കലാപങ്ങളും മഹാമാരികളും ജനവിരുദ്ധ ഭരണകൂടങ്ങൾക്ക് ആശ്വാസം; കെ.എം ഷാജി

പുതുപ്പാടി: കലാപങ്ങളും മഹാമാരികളും ദുരന്തങ്ങളുമെല്ലാം ജനവിരുദ്ധഭരണകൂടങ്ങൾക്ക് ആശ്വാസവും സൗകര്യപ്രദവും പരാജയങ്ങൾ മറച്ചുവെക്കാനുള്ള അവസരവുമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. മണിപ്പുർ കലാപത്തിനും ന്യൂനപക്ഷവേട്ടയ്ക്കുമെതിരേ യു.ഡി.എഫ് പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി ഈങ്ങാപ്പുഴയിൽ സംഘടിപ്പിച്ച പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എം ഷാജി.

പുതുപ്പാടി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ചെയർമാൻ പി.സി നജീബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡി.സി.സി സെക്രട്ടറി ബാബു പൈക്കാട്ടിൽ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി വി.കെ ഹുസൈൻകുട്ടി, ബിജു താന്നിക്കാക്കുഴി, ജോർജ് മങ്ങാട്ടിൽ, ജോബി ഇലന്തൂർ, സി.എ മുഹമ്മദ്, പി.സി മാത്യു, സന്തോഷ് മാളിയേക്കൽ, ഷാഫി വളഞ്ഞപാറ തുടങ്ങിയവർ സംസാരിച്ചു. കെ.പി സുനീർ, അംബിക മംഗലത്ത്, അലക്സ് തോമസ്, പി.എം.എ റഷീദ്, നാസർ, ആയിഷക്കുട്ടി സുൽത്താൻ, രാജേഷ് ജോസ്, അന്നമ്മ മാത്യു, പി.കെ മുഹമ്മദ് അലി, പി.കെ മജീദ്, ബീനാ തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button