Koodaranji

കൂടരഞ്ഞി പൂവാറൻതോട്ടിൽ പുതുതായി രൂപകൽപ്പന ചെയ്ത മൺ വീടിന്റെ ഉദ്ഘാടനം നിർവഹിച്ചു

കൂടരഞ്ഞി: പൂവാറൻതോട് ഡ്രീം ഏക്കേർസിൽ പുതുതായി രൂപകൽപ്പന ചെയ്ത മൺ വീടിന്റെ ഉദ്ഘാടനം പ്രദേശവാസികളുടെയും ജന പ്രതിനിധികളുടേയും മറ്റു വിശിഷ്ട വ്യക്തികളുടേയും സാന്നിധ്യത്തിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവ്വഹിച്ചു. കാർഷിക വിഭവങ്ങൾകൊണ്ടും കാലാവസ്ഥാ പ്രത്യേകതകൊണ്ടും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പൂവാറൻതോടിന്റെ നെറുകയിൽ ഗതകാല സ്മരണകളുയർത്തുന്ന മൺവീട് ഫാം ടൂറിസം മേഖലയിൽ പുതിയൊരദ്ധ്യായം കുറിക്കുമെന്നും മണ്ണിനേയും മനസ്സിനേയും കോർത്തിണക്കാൻ പര്യാപ്തമാവുമെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്, കൃഷി ഓഫീസർ മൊഹമ്മദ് പി.എം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ്കുമാർ, പൂവാറൻതോട് ടൂറിസം പ്രമോഷൻ പ്രസിഡണ്ട് മോഹനൻ കാരുവാക്കൽ, ജലീൽ കൂടരഞ്ഞി, ബിജു എസ്.ഡി, വന സംരക്ഷണ സമിതി പ്രസിഡണ്ട് ശശി മുണ്ടാട്ടുനിരപ്പേൽ, ഫാം ടൂറിസം സംരംഭക ജിഷ ബി.എൻ, ആദിവാസി ഊരുകൂട്ടം മൂപ്പൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ടൂറിസം സംരംഭകർ, കൂടരഞ്ഞി അഗ്രി ആന്റ് എക്കോ ടൂറിസം അംഗങ്ങൾ, കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button