Koodaranji
കൂമ്പാറയിൽ പന്തം കൊളുത്തി പ്രകടനം നടത്തി
കൂടരഞ്ഞി: അന്യായ വൈദ്യുതി ചാർജ് വർദ്ധനവിനേതിരേ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂമ്പാറ കെ.എസ്.ഇ.ബി ഓഫീസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ജോൺ പൊന്നമ്പയിൽ പ്രകടനം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് പാതിപറമ്പിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏ.പി മണി, സാവിച്ചൻ പള്ളിക്കുന്നേൽ, ജോണി വാളിപ്ലാക്കൽ, ഷേർളി, സാൽസ് ചോമ്പോട്ടിക്കൽ, ഏ.എസ് ജോസ്, ജിബിൻ മാണിക്യത്തുകുന്നേൽ, നിസാറ ബീഗം, ജോർജ്കുട്ടി കക്കാടംപൊയിൽ, പൗലോസ് താണിമുളയിൽ, ജോഷി കുമ്പുക്കൽ, ജോസ് വള്ളിക്കുന്നേൽ, മാത്യൂ പാലക്കത്തടം, ഡിബിൻ കൂമ്പാറ, മാർട്ടിൻ ആനയോട് തുടങ്ങിയവർ സംസാരിച്ചു.