Thiruvambady

തിരുവമ്പാടി സേക്രട്ട് ഹാർട്ട് സ്കൂൾ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയും പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങളും നടത്തി

തിരുവമ്പാടി: തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന മാതൃഭൂമി സീഡിന്റെയും നേച്ചർ ക്ലബ്ബിന്റെയും അഭിമുഖത്തിൽ പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ട് ക്യാമ്പയിന് തുടക്കം കുറിച്ചു. ക്യാമ്പയിൻ്റെ ഭാഗമായി പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു.

സ്കൂൾ പരിസരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും കുട്ടികൾ നീക്കം ചെയ്തു. പ്രവർത്തന ഉദ്ഘാടനം ഹെഡ്മാസ്റ്റർ സജി തോമസ് നിർവഹിച്ചു. സീഡ് കോ-ഓർഡിനേറ്റർ രാജി കെ.ആർ, മിനി തോമസ്, ട്രോയമ്മ വി, അലക്സ് അഭിലാഷ്, അശ്വിൻ അരവിന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button