Kodanchery

കോടഞ്ചേരിയിൽ കോൺഗ്രസ് പ്രകടനത്തിനു നേരെ സിപിഎം കൈയ്യേറ്റ ശ്രമം; പ്രതിഷേധിച്ചു

കോടഞ്ചേരി: കോടഞ്ചേരി ടൗണിൽ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയ സ്ത്രീകളും സാധാരണക്കാരുമായ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് നോക്കി നിൽക്കേ കോടഞ്ചേരി ടൗണിൽ കൈയ്യേറ്റ ശ്രമം നടത്തിയ സിപിഎം ഫാസിസ്റ്റ് നടപടിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. ഒരു പ്രകോപനവുമില്ലാതെ കോൺഗ്രസ് പ്രകടനത്തിനുനേരെ സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് യോഗം ആരോപിച്ചു. സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് നിയമ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, വിൻസൻറ് വടക്കേ മുറിയിൽ, റോയി കുന്നപ്പള്ളി, ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, ആനി ജോൺ, ആൻറണി നീർവേലി, അന്നക്കുട്ടി ദേവസ്യ, ഫ്രാൻസിസ് ചാലിൽ, വാസുദേവൻ ഞാറ്റുകാലായിൽ, ചിന്ന അശോകൻ,തമ്പി പാറകണ്ടത്തിൽ, സേവ്യർ കുന്നത്ത്ഏട്ട് എന്നിവർ പ്രസംഗിച്ചു .

Related Articles

Leave a Reply

Back to top button