India

വീണ്ടും പ്രതിദിനം 2 ജിബി സൗജന്യ ഡാറ്റയുമായി ജിയോ; ഓഫര്‍ നാല് ദിവസത്തേയ്ക്ക് മാത്രം

റിലയന്‍സ് ജിയോ വീണ്ടും ഓഫറുമായി രംഗത്ത്. പ്രതിദിനം രണ്ട് ജിബി ഡാറ്റ സൗജന്യമായാണ് ജിയോ രംഗത്ത് വന്നിരിക്കുന്നത്. മെയ് രണ്ടുവരെ നാലുദിവസത്തേയ്ക്കാണ് സൗജന്യ ഡാറ്റ നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കായിരിക്കും ജിയോ ഡാറ്റ പാക്കെന്നപേരില്‍ രണ്ട് ജിബി പ്രതിദിനം സൗജന്യമായി ലഭിക്കുക. അതേസമയം, ഇക്കാര്യം കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ട്വിറ്ററിലും മറ്റും സൗജന്യ ഡാറ്റ ലഭിച്ചതായി പലരും പറയുന്നു.

ഇതാദ്യമായമല്ല ജിയോ സൗജന്യ ഡാറ്റ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. നിലവിലുള്ള ഡാറ്റ കഴിയുമ്പോഴാണ് കൂടുതലായി ലഭിച്ച 2 ജി.ബിയില്‍നിന്ന് ഉപയോഗിക്കുക. അതേസമയം, നേരത്തെ നല്‍കിയ സൗജന്യ ഡാറ്റ പലര്‍ക്കും ലഭിച്ചിരുന്നില്ലെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

Related Articles

Leave a Reply

Back to top button