Mukkam
കാരശ്ശേരിയിൽ കശുമാവ് തൈകൾ വിതരണം ചെയ്തു

മുക്കം: കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി യുടെ കീഴിയിൽ കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ സൗജന്യമായി കശുമാവ് തൈകൾ വിതരണം ചെയ്തു. അപേക്ഷ ലഭിച്ച ആയിരത്തിലധികം തൈകളാണ് പഞ്ചായത്തിൽ വിതരണം ചെയ്തത്. വിതരണം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ നിർവഹിച്ചു, വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു,
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തദേവി മൂത്തേടത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജിത സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഷ്റഫ് തച്ചാറമ്പത്ത്, ആമിന എടത്തിൽ, റുഖ്യാ റഹീം, കെ പി ഷാജി, ശിവദാസൻ കാരോട്ടിൽ, കെ.കെ നൗഷാദ്, ശ്രുതി കമ്പളത്ത്, സിജി സിബി എന്നിവർ പങ്കെടുത്തു.







