Kodanchery

നവീകരിച്ച പുലിക്കയം വലിയ കൊല്ലി തോട്ടുംമുഴി റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: ജില്ലാ പഞ്ചായത്ത് 27.5 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച പുലിക്കയം വലിയകൊല്ലി തോട്ടുംമുഴി റോഡ് ജില്ലാ പഞ്ചായത്ത് കോടഞ്ചേരി ഡിവിഷൻ അംഗം ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോസമ്മ കയത്തുങ്കൽ, ചാൾസ് തയ്യിൽ, സൂസൻ കേഴപ്ലാക്കൽ, ഫ്രാൻസിസ് ചാലിൽ, വിൻസെന്റ് വടക്കേമുറിയിൽ, അന്നക്കുട്ടി ദേവസ്യ, സണ്ണി പുറപ്പുഴ, ജോസഫ് ആലവേലിൽ, ജോർജ് കാരിക്കാത്തറ, ജെയിംസ് അഴകത്ത്, തോമസ് കാരൂപ്പാറ, വിൽസൺ തറപ്പിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button