Mukkam
മുക്കം മണ്ഡലം ദൗത്യപഥം സോണൽ പ്രീകോൺ സംഘടിപ്പിച്ചു
മുക്കം: 10-ാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുക്കം മണ്ഡലം ദൗത്യപഥം സോണൽ പ്രീകോൺ കെ.എൻ.എം സംസ്ഥാന സെക്രട്ടറി ശംസുദ്ധീൻ പാലക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇഖ്ബാൽ പുന്നശ്ശേരി ദൗത്യപഥം വിശദീകരിച്ചു.
സംസ്ഥാന പ്രതിനിധി ശുക്കൂർ കോണിക്കൽ പ്രമേയ വിശദീകരണം നടത്തി. യൂണിറ്റ് തല റിപോർട്ടിംഗ് സെക്രട്ടറിമാർ അവതരിപ്പിച്ചു. മണ്ഡലം റിപ്പോർട്ട് പി.എ. ആസാദ് മാസ്റ്റർ അവതരിപ്പിച്ചു. ഐ.പി ഉമ്മർ, ബഷീർ മദനി, പി.സി അബ്ദുറഹിമാൻ, പി.എം നാസർ, പി.ടി സുൽഫിക്കർ സുല്ലമി തുടങ്ങിയവർ സംസാരിച്ചു.