Mukkam

സ്തനാർബുദ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

മുക്കം: അൽ ഇർഷാദ് ആർട്സ് ആൻഡ്‌ സയൻസ് വിമൻസ് കോളേജിൽ സ്തനാർബുദ ബോധവത്കരണ ക്യാമ്പയിനും പരിശോധനയും നടത്തി. കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ്, ക്യാംപസ് ഓഫ് കോഴിക്കോട്, കോഴിക്കോട് മലബാർ ആശുപത്രി എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.

ബോധവത്കരണ ക്ലാസ് ‘സ്നേഹസ്പർശം’ കോഴിക്കോട് മലബാർ ഹോസ്പിറ്റൽസ് ഓങ്കോളജി വിഭാഗം ഡോ.ഹനാൻ ഉദ്ഘാടനം ചെയ്തു. അൽ ഇർഷാദ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറി ഉസൈൻ മേപ്പള്ളി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോ.ഹനാൻ, ഡോ.വി വിനു, വികാസ് ബാലുശ്ശേരി തുടങ്ങിയവർ ക്ലാസ്സുകൾ നൽകി.

Related Articles

Leave a Reply

Back to top button