മെഗാവാക്‌സിനേഷൻ ക്യാമ്പ് ഇന്നുമുതൽ

കോഴിക്കോട്: കോർപ്പറേഷൻ മെഗാവാക്സിനേഷൻ ക്യാമ്പ് ബുധനാഴ്ച ടാഗോർ ഹാളിൽ രാവിലെ 10-ന് തുടങ്ങും. പ്രതിദിനം ചുരുങ്ങിയത് 300 പേർക്കാണ് രണ്ടാം ഡോസ് വാക്സിൻ നൽകുക. ഇതിൽ 150 ഡോസ് ഓൺലൈനായി രണ്ടാംഡോസിന് രജിസ്റ്റർ ചെയ്തവർക്ക് കിട്ടും.
ശേഷിക്കുന്നവ നിശ്ചിതവാർഡുകളിൽ നിന്ന് രണ്ടാം ഡോസായി അതാതിടത്തെ ജെ.പി.എച്ച്.എൻ. വഴി സ്പോട്ട് രജിസ്‌ട്രേഷനിലൂടെ വരുന്നവർക്ക് നൽകും. 20 പേർക്ക് വീതമാണ് കിട്ടുക. 23-ന് കുണ്ടൂപ്പറമ്പ് (10 മണി), കരുവിശ്ശേരി (11), മലാപ്പറമ്പ് (12), തടമ്പാട്ടുതാഴം (ഒന്ന്), വേങ്ങേരി (രണ്ട്) പൂളക്കടവ് (മൂന്ന്), പാറോപ്പടി (നാല്), സിവിൽ സ്റ്റേഷൻ (അഞ്ച് മണി) വാർഡുകളിലുള്ളവർക്ക് കിട്ടും. 24-ന് ചേവരമ്പലം, വെള്ളയിൽ, മൂഴിക്കൽ, ചെലവൂർ, മായനാട്, മെഡിക്കൽ കോളേജ് സൗത്ത്, മെഡിക്കൽ കോളേജ്, ചേവായൂർ.
25-ന് കോവൂർ, നെല്ലിക്കോട്, കുടിൽത്തോട്, കോട്ടൂളി, പറയഞ്ചേരി, പുതിയറ, കുതിരവട്ടം, പൊറ്റമ്മൽ.
ഇതിന് പുറമെ കോർപ്പറേഷനിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലെ 50 ശതമാനം വാക്സിൻ രണ്ടാംഡോസുകാർക്ക് നൽകും. ഇതിനായി അതാതിടങ്ങളിലെ ജെ.പി.എച്ച്.എൻ., ആശാവർക്കർമാരെ ബന്ധപ്പെടണം.







