പുതുപ്പാടി ഗവ. ഹൈസ്കൂളിന്റെ അൻപതാം വാർഷികാഘോഷം ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു

പുതുപ്പാടി : പുതുപ്പാടി ഗവ. ഹൈസ്കൂളിന്റെ അൻപതാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും, ഈ വർഷം വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാര സമർപ്പണവും ലിന്റോ ജോസഫ് എം.എൽ.എ. നിർവഹിച്ചു. പ്രധാനാധ്യാപകൻ ഇ. ശ്യാംകുമാർ, സീനിയർ അസിസ്റ്റന്റ് ടി.വി. ശ്രീലത, അധ്യാപകൻ എം. അബ്ദുൽ മജീദ് എന്നിവർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. കലാ, കായിക, അക്കാദമിക മേഖലകളിൽ മികവ് തെളിച്ച വിദ്യാർഥികളെ ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് ഉപഹാരം നൽകി ആദരിച്ചു. പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ഷെരീഫ് അധ്യക്ഷയായി. ജി എച്ച്.എസ്.എസ്. പ്രിൻസിപ്പൽ പ്രിയ പ്രോത്താസിസ് റിപ്പോർട്ട് അവതരണം നടത്തി.
പി.ടി.എ. പ്രസിഡൻ്റ് ഒതയോത്ത് അഷ്റഫ്, ബിജു വാചാലിൽ, ഷിജു ഐസക്, കെ.പി. സുനീർ, ഒ.എം. റംല അസീസ്, അമൽരാജ്, ഉഷാ വിനോദ്, ആയിഷ ബീവി, ഷാജി കുമാർ,കെ.സി. വേലായുധൻ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരും വിദ്യാർഥികളും പൂർവ വിദ്യാർഥികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.







